ചെക്ക് വൻ‍വാത്ത് Facebook Twitter LinkedIn

ചെക്ക് പൈതൃക വൻ‍വാത്ത്


  • ചെക്ക് വൻ‍വാത്ത്
  • തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്
  • വൻ‍വാത്തിന്റെ ലിംഗനിര്‍ണയം
  • ചെക്ക് വൻവാത്തിനെ എന്തിന് വളർത്തണം
  • ചെക്ക് വൻ‍വാത്തിന്റെ പ്രജനനം
  • വിൽപനക്കായി മുട്ട വിരിയിക്കൽ
  • ചെക്ക് വൻവാത്തിനേക്കുറിച്ച് കൂടുതൽ അറിയാം
  • വൻ‍വാത്തിനെ തിന്നുകൊണ്ട് വൻ‍വാത്തിനെ സംരക്ഷിക്കൂ!
  • 

    ചെക്ക് വൻ‍വാത്ത്

    ചെക്കിയയുടെ ഒരേ ഒരു തനതായ വൻ‍വാത്ത് ഇനമാണ് ചെക്ക് വൻ‍വാത്ത്. അനേക വർഷങ്ങളായി ഇവിടെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തദ്ദേശീയ ഇനമാണ് ഇത്.

    ചിത്രം ചെക്ക് വൻ‍വാത്ത്

    മറ്റ് വൻ‍വാത്ത് ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചെക്ക് വൻ‍വാത്ത് താരതമ്യേന ചെറുതാണ് എന്നാൽ ദൃഢഗാത്രനും, മറുത്ത് നിൽക്കുന്നവനും ആണെങ്കിലും , പരിപാലനം ചെയ്യുമ്പോഴും, തീറ്റ നൽകുമ്പോഴും മിതസ്വഭാവശാലിയാണ്. മുട്ട വിരിയിക്കുന്നതിനും, കുട്ടിവാത്തുകളെ വളർത്തുന്നതിനും വൻ‍വാത്തുകൾക്ക് നൈസർഗ്ഗികമായ നല്ല ജന്മവാസനയുണ്ട്.

    ചെക്ക് വൻ‍വാത്തുകളുടെ തൂവലുകൾ വളരെ നല്ല ഗുണമേന്മയേറിയതാണ്, മറ്റ് തൂവലുകളെ അപേക്ഷിച്ച് ഇവയുടെ തൂവലുകളിലെ മൃദുരോമങ്ങൾ വളരെ തൃപ്തികരമാണ്. നൂറ്റാണ്ടുകളായി ഇവ തലയിണ നിറക്കുന്നതിനുള്ള ഒരു അമൂല്യമായ വസ്തുവായിരുന്നു.

    വിപുലമായ രീതിയിൽ കോഴിക്കൃഷി നടത്തുന്ന ചെറുകിട കർഷകർക്ക് അവയുടെ സ്വാഭാവികമായ ചിക്കി ചികയൽ രീതികൊണ്ട് വളർത്തുന്നതിന്‌ ഏറ്റവും അനുയോജ്യമായ ഒരിനമാണ്‌ ചെക്ക് വൻവാത്ത്. അതിന്റെ വലിപ്പക്കുറവ് കാരണം ഇറച്ചി കുറച്ച് കുറവായിരിക്കും. ഈ കാരണം കൊണ്ട്, ചെക്ക് വൻവാത്തിന് വലിയ ബ്രോയിലർ സങ്കര വാത്തുമായി മൽസരിക്കാൻ കഴിയില്ല. കശാപ്പ് ചെയ്യുമ്പോൾ നല്ല ആദായം ലഭിക്കുന്നത് കൂടാതെ അതിന്റെ ഇറച്ചി വളരെ ഉയർന്ന ഗുണനിലവാരം ഉള്ളതും, മൃദുവും, രുചികരവുമാണ് എന്നതാണ് അതിന്റെ മേന്മ.

    തീറ്റ കുറച്ച് മാത്രം നൽകിയാൽ മതി എന്നുള്ളതുകൊണ്ട്, ചെറുകിട കർഷകർക്ക് വൻകിട വൻവാത്ത് അഥവാ ബ്രോയിലർ സങ്കര വാത്തിനെ വളർത്തുന്ന കർഷകരെ അപേക്ഷിച്ച് തീറ്റച്ചെലവ് വളരെ കുറച്ച് മാത്രമേ ആകുന്നുള്ളൂ.

    ചെക്ക് ഗ്രാമപ്രദേശങ്ങളിൽ വിപുലമായ രീതിയിൽ ഒരിക്കൽ ഉണ്ടായിരുന്നവയാണ് ചെക്ക് വൻവാത്ത്. പ്രത്യേകിച്ചും വടക്കും, പടിഞ്ഞാറും ബൊഹീമിയയിലെ ചെറുകിട കർഷകർക്ക് വൻവാത്തിന്റെ കൃഷി മൂലം കാര്യമായ രീതിയിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് കഴിഞ്ഞിരുന്നു. 19-ആം നൂറ്റാണ്ടിന്റെ മധ്യം വരെ, 50,000 ൽ കൂടുതൽ വാത്തുക്കളെ ഓരോ വർഷവും ബാവറിയ (ജെർമ്മനി)യിലേക്കും, 1,000 ടണ്ണിൽ കൂടുതൽ തൂവലുകൾ ജെർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, നെതർലാന്റ് എന്നിവിടങ്ങളിലേക്കും, 100 ടൺ മുട്ടകൾ ജെർമ്മനി, ബെൽജിയം, ഇംഗ്ലണ്ട് എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു.

    ഇനത്തിനേക്കുറിച്ചുള്ള വിവരണം

    ചെക്ക് വൻ‍വാത്ത്

    തൂക്കം
    ആൺവാത്ത് 5,5-6,6 kg
    വാത്ത് 3,5-5,6 kg

    കൂട്ടം 10-20 മുട്ടകൾ

    മുട്ടയുടെ തൂക്കം 120 g

    മുട്ടയുടെ നിറം വെള്ള നിറം

    ഉപയോഗം ഇറച്ചി, തൂവൽ, (മുട്ടകൾ)

    റിങ്ങിന്റെ വലിപ്പം
    ആൺവാത്ത് 24 mm
    വാത്ത് 24 mm


    Copyright © ചെക്ക് വൻ‍വാത്ത്, 2006-2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. അവസാനം പുതുക്കിയത്: 08. ഓഗസ്റ്റ് 2024