ചെക്ക് വൻ‍വാത്ത് Facebook Twitter LinkedIn

ചെക്ക് പൈതൃക വൻ‍വാത്ത്


 • ചെക്ക് വൻ‍വാത്ത്
 • തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്
 • വൻ‍വാത്തിന്റെ ലിംഗനിര്‍ണയം
 • ചെക്ക് വൻവാത്തിനെ എന്തിന് വളർത്തണം
 • ചെക്ക് വൻ‍വാത്തിന്റെ പ്രജനനം
 • വിൽപനക്കായി മുട്ട വിരിയിക്കൽ
 • ചെക്ക് വൻവാത്തിനേക്കുറിച്ച് കൂടുതൽ അറിയാം
 • വൻ‍വാത്തിനെ തിന്നുകൊണ്ട് വൻ‍വാത്തിനെ സംരക്ഷിക്കൂ!
 • 

  എങ്ങനെയാണ് ചെക്ക് വാത്തിന്റെ ലിംഗനിർണ്ണയം നടത്തുന്നത്

  വാത്തിന്റെ രൂപവും, ഘടനയും അടിസ്ഥാനമാക്കി ആണിനേയും, പെണ്ണിനേയും തരം തിരിക്കാൻ വിഷമമാണ്.

  ആണിന്റേയും, പെണ്ണിന്റേയും നിറം വെളുപ്പാണ്, ഭാരവും എല്ലായ്പ്പോഴും വിശ്വസനീയമല്ല.

  100% വിശ്വസനീയമായി ആൺവാത്തിനേയും, പെൺവാത്തിനേയും തരംതിരിക്കുന്ന വിധം

  അനാറ്റിഡെ,ഓസ്ട്രിച്ച് കുടുംബത്തിൽ പെട്ട ആൺവാത്തിനും, മറ്റ് പക്ഷികൾക്കും പുരുഷലിംഗം ഉണ്ട്. മറ്റ് പക്ഷികൾക്കും പുരുഷലിംഗം ഉണ്ട്. 100% കൃത്യതയോടെ ആൺവാത്തിന്റെ ലിംഗം നിർണ്ണയിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, ലൈംഗികാവയവമായ പുരുഷലിംഗം കണ്ട് പിടിക്കുക എന്നതാണ് അതിനായുള്ള ഒരേയൊരു മാർഗ്ഗം. അത് ചെയ്യുന്നതിനായുള്ള മികച്ച മാർഗ്ഗമാണ് ഇത്: ഒരാൾ ഇരുന്നിട്ട് അയാളുടെ കാലുകൾ കൊണ്ട് വാത്തിന്റെ കാലുകളും, ചിറകുകളും അകത്തി അതിനെ തലകീഴായി പിടിക്കുക. വേറൊരാൾ വാത്തിന്റെ കാലുകൾ അകത്തി പിടിക്കുവാൻ സഹായിക്കുവാനുണ്ടെങ്കിൽ അത്രയും നന്ന്. വാത്തിന്റെ വാല് പുറകിലേക്ക് വലിച്ചാൽ ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗം കാണാൻ സാധിക്കും. കൈവിരലുകൾ കൊണ്ട് സാവധാനം ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗം എല്ലാ ദിശകളിലേക്കും തുറക്കുക. അത് ആണാണെങ്കിൽ പുരുഷലിംഗം പുറത്തേക്ക് തള്ളിവരും. പുതുതായി വിരിഞ്ഞ വാത്ത് കുഞ്ഞുങ്ങളുടെ ലിംഗ നിർണ്ണയവും നിങ്ങൾക്ക് ഇങ്ങനെ നടത്താൻ പറ്റും, എന്നാൽ നിങ്ങൾ അവയെ മുറിവേൽപ്പിക്കാതെ നോക്കേണ്ടതാണ്. പുതുതായി വിരിഞ്ഞ കുട്ടിവാത്തുകളുടെ ലിംഗം വളരെ ചെറുതായിരിക്കും (അപക്വമായ, പൂർണ്ണമായി വികസിക്കാത്തത്), അതുകൊണ്ട് തന്നെ അവ ലൈംഗികാവയവത്തിന്റെ ഉന്തി നിൽക്കുന്ന ഒരു ഭാഗമായി തെറ്റിദ്ധരിക്കാവുന്നതാണ്.

  ആൺ ചെക്ക് വാത്ത്
  ആൺ ചെക്ക് വാത്ത്

  പെൺ ചെക്ക് വാത്ത്
  പെൺ ചെക്ക് വാത്ത്

  ചെക്ക് വൻ‍വാത്ത് > വൻ‍വാത്തിന്റെ ലിംഗനിര്‍ണയം

  Copyright © ചെക്ക് വൻ‍വാത്ത്, 2006-2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. അവസാനം പുതുക്കിയത്: 01. ഏപ്രിൽ 2024