ചെക്ക് വൻ‍വാത്ത് Facebook Twitter LinkedIn

ചെക്ക് പൈതൃക വൻ‍വാത്ത്


 • ചെക്ക് വൻ‍വാത്ത്
 • തലയിൽ പൂവുള്ള ചെക്ക് വൻ‍വാത്ത്
 • വൻ‍വാത്തിന്റെ ലിംഗനിര്‍ണയം
 • ചെക്ക് വൻവാത്തിനെ എന്തിന് വളർത്തണം
 • ചെക്ക് വൻ‍വാത്തിന്റെ പ്രജനനം
 • വിൽപനക്കായി മുട്ട വിരിയിക്കൽ
 • ചെക്ക് വൻവാത്തിനേക്കുറിച്ച് കൂടുതൽ അറിയാം
 • വൻ‍വാത്തിനെ തിന്നുകൊണ്ട് വൻ‍വാത്തിനെ സംരക്ഷിക്കൂ!
 • 

  ചെക്ക് വൻ‍വാത്തിനെ തിന്നുകൊണ്ട് ചെക്ക് വൻ‍വാത്തിനെ സംരക്ഷിക്കൂ!

  ചെക്കുകാർ ചെക്ക് വൻ‍വാത്തിനെ വളർത്തിക്കൊണ്ടിരുന്നത് ഒരേയൊരു ഉദ്ദേശ്യവുമായിട്ടാണ് – ഉപയോഗയോഗ്യത (ഇറച്ചി, കരൾ, വൻ‍വാത്തിന്റെ കൊഴുപ്പ്, തൂവലുകൾ ) അരോചകമായി തോന്നുമെങ്കിലും, ഈ ഇനത്തിനെ സംരക്ഷിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗമാണ് അതിനെ വീണ്ടും ഉപയോഗിക്കുന്നത്.

  വൻ‍തോതിലുള്ള കടുംകൃഷി മുതൽ നൈസർഗ്ഗികമായ കൃഷി രീതി വരെ നിലവിലുള്ള പ്രവണതകളാണ്. നൈസർഗ്ഗികമായ രീതിയിൽ കൃഷി ചെയ്യുന്നവർ ഉയർന്ന ഗുണനിലവാരമുള്ള മാംസം കീടനാശിനികളൊന്നും നൽകാതെ ഉണ്ടാക്കുന്നു, അവ മനുഷ്യരുടെ ആരോഗ്യത്തിൽ അനുകൂലമായ ഒരു പ്രഭാവം ഉണ്ടാക്കുന്നു. നൈസർഗ്ഗികമായ കൃഷിയിടങ്ങളും, അവയുടെ ഉപഭോക്താക്കളും ചെക്ക് വൻ‍വാത്തിനെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുന്നു.

  അതിനെ തിന്നുകൊണ്ട് അതിനെ സംരക്ഷിക്കൂ!

  നിങ്ങൾക്ക് ചെക്ക് വൻ‍വാത്തിനെ സംരക്ഷിക്കാൻ സഹായിക്കുന്നതിനും കഴിയും!‍ നിങ്ങൾ താമസിക്കുന്ന രാജ്യത്ത് വൻ‍വാത്തിനെ പരിരക്ഷിക്കുന്നതിന് നിങ്ങൾക്ക് കഴിയില്ലെങ്കിലും, അതിനെ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് അതിന് കഴിയുന്നതാണ്. നിങ്ങളുടെ കശാപ്പുശാലയിൽ ഏതൊക്കെ ഇനം മാംസമാണ് ലഭ്യമുള്ളതെന്ന് അന്വേഷിക്കുക. ദൗർഭാഗ്യവശാൽ, ചെക്ക് സൂപ്പർ മാർക്കറ്റുകളിൽനിന്ന് നിന്ന് പോലും ശരിയായ ചെക്ക് വൻ‍വാത്തിനെ വാങ്ങാൻ നിങ്ങ‍ൾക്ക് ലഭ്യമല്ല. “ചെക്ക് വൻ‍വാത്ത്” എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ പോലും, യഥാർത്ഥത്തിൽ അവ ബ്രോയിലർ സങ്കരയിനത്തിൽപെട്ട വൻ‍വാത്ത് ആണ്. ശരിയായ ചെക്ക് വൻവാത്തിനെ നിങ്ങ‍ൾക്ക് രുചിച്ച് നോക്കണമെന്നുണ്ടെങ്കിൽ, നിങ്ങ‍ൾ ചെക്ക് ഗ്രാമപ്രദേശത്തെ ഏതെങ്കിലും നൈസർഗ്ഗികമായ രീതിയിൽ കൃഷി ചെയ്യുന്നവരുടെയടുത്ത് പോയി വാങ്ങേണ്ടി വരുന്നു. ചെക്ക് വൻ‍വാത്തിന്റെ ആവശ്യകത നമ്മൾ വർദ്ധിപ്പിക്കുകയാണെങ്കിൽ, അവക്ക് ഒരു നല്ല ഭാവി ഉറപ്പാക്കാൻ കഴിയുന്നതാണ്.

  താൽപര്യമില്ലായ്മ മൂലം വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ വൻ‍വാത്തിന്റെ അനേക ഇനങ്ങ‍ൾ യൂറോപ്പിൽ ഉടനീളം ഉണ്ട്. 20-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ആയിരക്കണക്കിന് സംഘങ്ങളായുണ്ടായിരുന്ന അവയുടെ എണ്ണം ഇപ്പോൾ നൂറിനോടടുത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. യഥാത്ഥമായ ചെക്ക് വൻ‍വാത്തിനെ നിങ്ങളുടെ കശാപ്പുശാലയിൽ നിന്ന് നിങ്ങ‍ൾക്ക് ലഭിച്ചില്ലെങ്കിൽ, ഈ പേജ് പരിശോധിക്കുക അപ്പോൾ നിങ്ങ‍ളുടെ ശ്രദ്ധ പതിയേണ്ട മറ്റ് വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ ഇനങ്ങളേയും കുറിച്ച് നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

  ചെക്ക് വൻ‍വാത്ത് > വൻ‍വാത്തിനെ തിന്നുകൊണ്ട് വൻ‍വാത്തിനെ സംരക്ഷിക്കൂ!

  Copyright © ചെക്ക് വൻ‍വാത്ത്, 2006-2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്. അവസാനം പുതുക്കിയത്: 01. ഏപ്രിൽ 2024